Site iconSite icon Janayugom Online

ബ്രഹ്മപുരം അഴിമതി കേസ് : മുന്‍ മന്ത്രി പത്മരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി നോട്ടീസ്

ബ്രഹ്മപുരം അഴിമതി കേസില്‍ 14 പ്രതികൾ നൽകിയ വിടുതൽ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. കോണ്‍ഗ്രസ്‌ നേതാവും മുന്‍ വൈദ്യുതി സി വി പത്മരാജൻ ഉൾപ്പെടെ പ്രതികൾക്ക് കോടതി നോട്ടീസ് നല്‍കി. ഡീസൽ പവർ ജനറേറ്റർ സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ അഴിമതിയെന്നാണ് കേസ്. 

സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേസാണ് ബ്രഹ്മപുരം അഴിമതിക്കേസ്‌. അന്നത്തെ വൈദ്യുതി സി വി പത്മരാജന് പുറമേ കെഎസ്ഇബി മുന്‍ ചെയര്‍മാന്‍മാരായ ആര്‍ നാരായണന്‍, വൈ ആര്‍ മൂര്‍ത്തി, കെഎസ്ഇബി മെമ്പര്‍ (അക്കൗണ്ട്സ്) ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ സി ജെ ബര്‍ട്രോം നെറ്റോ, മുന്‍ വൈദ്യുതിമന്ത്രി സി വി പത്മരാജന്‍, ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യയിലെ ഏജന്റ് മുംബൈ സ്വദേശി ദേബാശിഷ് മജുംദാര്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ ചന്ദ്രശേഖരന്‍, കെഎസ്ഇബി മെമ്പര്‍ (സിവില്‍)മാരായ എസ് ജനാര്‍ദനന്‍ പിള്ള, എന്‍ കെ പരമേശ്വരന്‍നായര്‍, കെഎസ്ഇബി മുന്‍ സെക്രട്ടറി ജി കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.

Brahma­pu­ram cor­rup­tion case: Court notice to ex-min­is­ter Pad­mara­jan and others

Exit mobile version