കേന്ദ്ര സര്‍ക്കാരിന്റെയും റഷ്യന്‍ സര്‍ക്കാരിന്റേയും സംയുക്ത സംരംഭമായ തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റര്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ഏറ്റെടുക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ബ്രഹ്‌മോസ് സെന്റര്‍ ഡിആര്‍ഡിഒ യുടെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മാറും. നിലവില്‍ അവിടുള്ള ജീവനക്കാര്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റേയും ഡിആര്‍ഡിഒയുടേയും ജീവനക്കാരായി മാറും. രാജ്യത്തിന്റെ തന്ത്രപ്രധാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സുപ്രധാന കേന്ദ്രമായി തിരുവനന്തപുരം സെന്റര്‍ മാറുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്തെ ബ്രഹ്മോസ് സെന്റർ ഡി ആർ ഡി ഒ ഏറ്റെടുക്കും; രാജീവ് ചന്ദ്രശേഖര്‍

