Site icon Janayugom Online

ബ്രഹ്മോസ് പരീക്ഷണം വിജയം

പടക്കപ്പലില്‍ നിന്ന് ബ്രഹ്മോസ് സൂപര്‍ സോണിക് ക്രൂയിസ് മിസൈല്‍ തൊടുത്ത് ഇന്ത്യന്‍ നാവികസേന നടത്തിയ പരീക്ഷണം വിജയം. അറബിക്കടലില്‍ വെച്ചുള്ള പരീക്ഷണത്തില്‍ മിസൈല്‍ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 

ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സീക്കറും ബൂസ്റ്ററും ഉപയോഗിച്ചായിരുന്നു പരീക്ഷണം. കൊൽക്കത്ത ക്ലാസ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുദ്ധക്കപ്പലില്‍ നിന്നായിരുന്നു മിസൈല്‍ തൊടുത്തത്. പ്രതിരോധ രംഗത്ത് ആത്മനിര്‍ഭര്‍ ഭാരതിനോടുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നതാണിതെന്ന് മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു.

ഭൂമിയില്‍ നിന്നും വിമാനങ്ങളില്‍ നിന്നും കപ്പലുകളില്‍ നിന്നും തൊടുക്കാവുന്ന ശബ്ദാതിവേഗ മിസൈലുകളാണ് ഇന്ത്യ‑റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ്. ശബ്ദത്തേക്കാള്‍ 2.8 ഇരട്ടി വേഗതയിലാണ് മിസൈല്‍ സഞ്ചരിക്കുക. നിലവിൽ മിസൈലിൽ കൂടുതൽ തദ്ദേശീയ നിർമിത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനായി ഡിആർഡിഒ ഗവേഷണം നടത്തുകയാണ്. നിലവിൽ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.

Eng­lish Sum­ma­ry: Brah­mos test­ed successfully

You may also like this video

Exit mobile version