Site iconSite icon Janayugom Online

മലിംഗയെ മറികടന്ന് ബ്രാവോ; വിക്കറ്റ് വേട്ടയില്‍ ഇനി ഒന്നാമന്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി ചെ­ന്നൈ സൂപ്പര്‍ കിങ്സിന്റെ ഡ്വെയിന്‍ ബ്രാവോ. മുന്‍ മുംബൈ ഇന്ത്യന്‍ താരമായിരുന്ന ലസിത് മലിംഗയെ മറികടന്നാണ് ബ്രാവോ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത് എത്തിയത്. 171 വിക്കറ്റുകളാണ് നിലവിൽ ബ്രാവോയ്ക്ക് ഉള്ളത്. മലിംഗയ്ക്ക് 170 വിക്കറ്റുകളുണ്ട്.

കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ദീപക് ഹൂഡയെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചാണ് ബ്രാവോ ഈ നേട്ടത്തിലെത്തിയത്. ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയാണ് ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാമതുള്ള ബൗളര്‍. അമിത് മിശ്രക്ക് 166 വിക്കറ്റുണ്ട്. പിയൂഷ് ചൗള 157 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ നാലാം സ്ഥാനത്താണ്. ഇരുവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ബ്രാവോക്ക് മുമ്പെ കഴിഞ്ഞ സീസണില്‍ തന്നെ മലിംഗയെ മറികടക്കാന്‍ അവസരമൊരുങ്ങുമായിരുന്നു.

Eng­lish Summary:Bravo over­takes Malin­ga in wick­et taking
You may also like this video

Exit mobile version