Site icon Janayugom Online

ബ്രസീലില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 146 ആയി: രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

brazil

ബ്രസീലിയയിലെ പർവതമേഖലയായ പെട്രോപൊളിസിൽ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 146 ആയി. 26 കുട്ടികളും മരിച്ചവരില്‍പ്പെടുന്നു. പ്രളയം തുടരുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. 24 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. 146 മൃതദേഹങ്ങളില്‍ നിന്ന് ആകെ 96 പേരെ മാത്രമേ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ. വെള്ളിയാഴ്ച വരെ 218 പേരെ കാണാതായതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ചയുണ്ടായ അതിശക്തമായ കാറ്റാണ് കാലാവസ്ഥമോശമായതിന് കാരണം.

മൃതദേഹങ്ങൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കാറുകളും ബസുകളുമടക്കമുള്ള വാഹനങ്ങളും പ്രളയജലത്തിൽ ഒഴുകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. പെട്രോപൊളിസിൽ ചൊവ്വാഴ്ച മൂന്നു മണിക്കൂറിനിടെ 25.8 സെമീ മഴയാണ് പെയ്തത്. കനത്ത മഴയിലും പ്രകൃതി ദുരന്തങ്ങളിലും നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമായി. ദശകങ്ങൾക്കിടെ ആദ്യമായാണ് നഗരത്തിൽ ഇത്രയേറെ ശക്തമായ മഴ പെയ്യുന്നത്. ദുരന്തത്തിൽ പെട്രോപൊളിസിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

Eng­lish Sum­ma­ry: Brazil death toll ris­es to 146: res­cue efforts continue
You may like this video also

Exit mobile version