Site iconSite icon Janayugom Online

ബ്രസീല്‍ പ്രളയം; മ​ര​ണം 171 ആയി

ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ബ്ര​സീ​ലി​ലെ പെ​ട്രോ​പോ​ളീ​സി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 171 ആ​യി. അപകടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 27 പേ​ർ മ​രി​ച്ച​താ​യി ബ്ര​സീ​ലി​യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​റൻ​സി​ക് മെ​ഡി​സി​ൻ പ​റ​ഞ്ഞു. അതേസമയം പ്രളയത്തില്‍ 120 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാണ്. ആ​യി​ര​ത്തോ​ളം പേ​ർരുടെ വീടുകള്‍ തകര്‍ന്നു. ഇ​വ​രെ സ്കൂ​ളു​ക​ളി​ലും മ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. റി​യോ​ഡി ജ​നീ​റോ​യ്ക്ക് വ​ട​ക്കു​ള്ള പെ​ട്രോ​പോ​ളീ​സി​ൽ പ​ർ​വ്വത ​മേ​ഖ​ല​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ച് സെ​ന്‍റി മീ​റ്റ​ർ കൂ​ടു​ത​ൽ മഴപെയ്തിരുന്നു. 

Eng­lish Summary:Brazil floods; The death toll was 171
You may also like this video

Exit mobile version