Site iconSite icon Janayugom Online

യുവതിക്ക് നേരേ ലൈംഗികാതിക്രമം; ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം കസ്റ്റഡിയില്‍

യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാഴ്‌സലോണയിലെ നിശാക്ലബില്‍വെച്ച് ഡാനി ആല്‍വസ് മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. ഡിസംബര്‍ 30-ാം തീയതി രാത്രിയായിരുന്നു സംഭവം.

തന്റെ പാന്റ്‌സിനുള്ളില്‍ കൈ കടത്തി അതിക്രമം കാട്ടിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം, സംഭവദിവസം ക്ലബ്ബില്‍പോയിരുന്നതായി വ്യക്തമാക്കിയ ഡാനി ആല്‍വസ് യുവതിയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. പരാതിക്കാരിയെ ഇതിന് മുന്‍പ് കണ്ടിട്ടുപോലുമില്ലെന്നും 39‑കാരനായ ഡാനി പറഞ്ഞിരുന്നു. ഖത്തര്‍ ലോകകപ്പിന് പിന്നാലെ അവധി ആഘോഷിക്കാനായാണ് ഡാനി ആല്‍വസ് ബാഴ്‌സലോണയിലെത്തിയത്.

Eng­lish Sum­ma­ry: Brazil foot­baller Dani Alves arrest­ed after being accused of sex­u­al abuse
You may also like this video

Exit mobile version