Site iconSite icon Janayugom Online

സല്‍മാന്‍ ഖാന്റെ വീട്ടില്‍ അതിക്രമിച്ച് കയറി; സ്ത്രീയുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

നടന്‍ സല്‍മാന്‍ ഖാന്റെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ഒരു പുരുഷനും സ്ത്രീയുമാണ് അറസ്റ്റിലായത്.
ജിതേന്ദ്ര കുമാര്‍ സിങ്(23), ഇഷ ഛബ്ര(32) എന്നിവരാണ് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. രാവിലെ മുതല്‍ ജിതേന്ദ്രകുമാര്‍ സിങ് നടന്റെ വീടിന്റെ പരിസരത്ത് കറങ്ങി നടക്കുന്നുണ്ടായിരുന്നു. നടന്റെ സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാരന്‍ ഇയാളോട് വീടിന്റെ പരിസരത്ത് നിന്നും മാറി പോകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതി പൊലീസുകാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി നിലത്തടിച്ചു പൊട്ടിച്ചു.

എന്നാല്‍ വൈകിട്ട് വീണ്ടും അതിക്രമിച്ച് കടക്കാന്‍ ശ്രമം നടത്തിയപ്പോഴാണ് പ്രതിയെ പൊലീസില്‍ പിടിച്ചേല്‍പ്പിച്ചത്. നടനെ കാണാന്‍ ആഗ്രഹം ഉള്ളതുകൊണ്ടാണ് അതിക്രമിച്ച് കയറിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഈ സംഭവം നടന്നതിന് പിറ്റേ ദിവസമാണ് ഛബ്ര അതിക്രമിച്ച് കയറാന്‍ ശ്രമം നടത്തിയത്. അപ്പാര്‍ട്മെന്റിന്റെ ലിഫ്റ്റിന് സമീപം വരെ എത്താന്‍ അവര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് ബിഷ്‌ണോയി സംഘത്തില്‍പ്പെട്ട രണ്ട് പേര്‍ സല്‍മാഖാന്‍ താമസിക്കുന്ന ഗ്യാലക്‌സി അപ്പാര്‍ട്‌മെന്റിന് പുറത്ത് വെടിയുതിര്‍ത്തത്. ലോറന്‍സ് ബിഷ്‌ണോയി സംഘം ഇല്ലാതാക്കാന്‍ പദ്ധതിയിട്ട 10 പ്രധാനപ്പെട്ടവരുടെ പട്ടികയില്‍ സല്‍മാന്‍ഖാനുമുണ്ടായിരുന്നുവെന്നാണ് എന്‍ഐഎ വ്യക്തമാക്കിയത്. കനത്ത പൊലീസ് സുരക്ഷയാണ് നടന്റെ വീടിന് പുറത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Exit mobile version