Site iconSite icon Janayugom Online

സ്തനാർബുദത്തിനുള്ള മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കണം; കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ച് ബിനോയ് വിശ്വം എംപി

binoy viswambinoy viswam

സ്തനാർബുദത്തിനുള്ള ചെലവേറിയ ചികിത്സ രീതിയും മരുന്നുകളും പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയില്‍ ലഭ്യമാക്കണമെന്ന് അവശ്യപ്പെട്ട് രാജ്യസഭാഗം ബിനോയ് വിശ്വം കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കി. രാജ്യത്ത് സ്തനാർബുദത്തിനെതിരെ ഏറ്റവും ഫലപ്രദവും വിലകൂടിയ മരുന്നുകളാണ് ഉപയോഗിക്കുന്നത്. റൈബോസിക്ലിബ് പോലുള്ള മരുന്നുകള്‍ കുറഞ്ഞ വിലയില്‍ നൽകാനും റൈബോസിക്ലിബ് സൗജന്യമായി നൽകുന്നതിന് ദേശീയ കാൻസർ നിയന്ത്രണ പരിപാടിയുടെ കീഴില്‍ പദ്ധതി വികസിപ്പിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് മരുന്ന് ലഭ്യമാക്കാന്‍ സർക്കാർ 1970ലെ പേറ്റന്റ് നിയമത്തിന്റെ 92ാം വകുപ്പില്‍ സാധ്യമായ ഏറ്റവും കുറഞ്ഞ വിലയില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ബിനോയ് വിശ്വം അവശ്യപ്പെട്ടു. ഇന്ത്യയില്‍ ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്തനാർബുദ കേസുകള്‍ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കല്‍ ഡാറ്റ ഗവേഷണത്തിനായി ശേഖരിച്ച് വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം. 

സമീപകാലത്ത് കേരളത്തില്‍ സ്തനാര്‍ബുദം ബാധിച്ച് മരണപ്പെട്ട ബാങ്ക് ജീവനക്കാരി ചികിത്സാ ചിലവും ഭീമമായ മരുന്നിന്റെ വിലയ്ക്കെതിരെ കേരള ഹൈക്കോടതിയില്‍ റിട്ട് ഹർജി നൽകിയിരുന്നു. എന്നാല്‍ മരുന്ന് വിലയ്ക്കെതിരെയുള്ള പോരാട്ടത്തിനിടെ രോഗി മരണത്തിന് കീഴടങ്ങുകയുമ ചെയ്തു. സ്തനാർബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരുകയാണ്. സ്തനാര്‍ബുദത്തിനുള്ള മരുന്നിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ജജ്ജാറിലെ ദേശീയ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് സർക്കാർ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മരുന്ന് വില കുറയ്ക്കാന്‍ യാതൊരു നടപടി സ്വീകരിച്ചിട്ടില്ലെന്നും സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് കൂടിയായ ബിനോയ് വിശ്വം കത്തില്‍ ചൂണ്ടിക്കാട്ടി.

Eng­lish Summary:Breast can­cer drugs should be avail­able at low cost; Benoy Viswam MP has sent a let­ter to the Union Health Minister
You may also like this video

Exit mobile version