മദ്യനിര്‍മ്മാണശാല വിഷയത്തില്‍ എല്‍ഡിഎഫ് യോഗം വിളിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. യോഗം വിളിക്കണം എന്നാവശ്യപ്പെട്ട് ആര്‍ജെഡി കത്ത് നല്‍കിയിട്ടുണ്ട് ഇത് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉണ്ടെന്നും ഘടകകക്ഷികളെ അനുനയിപ്പിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി റോഡുകളിലെ ടോള്‍ പിരിവ് എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്തിരുന്നുവെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പദ്ധതികള്‍ വേണം. വിഷയം ക്യാബിനറ്റില്‍ വരുമ്പോള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് കേന്ദ്ര നയങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
Brewery issue: TP Ramakrishnan that LDF will call a meeting

