Site iconSite icon Janayugom Online

കൈക്കൂലി കേസ്; കളിമൺ പാത്രനിർമ്മാണ വികസന കോർപ്പറേഷൻ ചെയർമാൻ അറസ്റ്റിൽ

ചെടിച്ചട്ടി ഓഡർ നൽകാൻ 10,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ കേരള സംസ്ഥാന കളിമൺ പാത്രനിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ കുട്ടമണി കെഎൻ അറസ്റ്റിൽ. തൃശ്ശൂർ വിജിലൻസിനാണ് അതി വിദഗ്ധമായി  ചെയർമാനെ കുടുക്കിയത്. ഇയാൾ ചട്ടിയൊന്നിന് 3 രൂപ വീതം  കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കൃഷി ഭവനിലേക്ക് കൊണ്ടുപോയ ചെടിച്ചട്ടിക്കാണ് കൈക്കൂലി വാങ്ങിയത്. ചിറ്റിശ്ശേരിയിലെ പാത്രം നിർമ്മാണം നടത്തുന്ന യൂണിറ്റിന്റെ ഉടമയില്‍ നിന്നാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

സ്വകാര്യ കളിമൺ പാത്ര നിർമ്മാണ യൂണിറ്റിൽ നിന്നും ചെടിച്ചട്ടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിതരണത്തിനാണ് കൊണ്ടുപോയത്. വളാഞ്ചേരി ന​ഗരസഭയിക്ക് കീഴിലുള്ള കൃഷിഭവനാണ് ചെടിച്ചട്ടികൾ വിതരണം ചെയ്യുന്നത്. 3624 ചെടിച്ചട്ടികൾ ഇറക്കിവെച്ചു. ഈ യൂണിറ്റിന് പണം അനുവദിക്കുന്നത് കേരള സംസ്ഥാന കളിമൺ പാത്രനിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ആണ്. കോർപ്പറേഷന്റെ ചെയർമാൻ കുട്ടമണി ചെടിച്ചട്ടികൾക്ക് പണം ആവശ്യപ്പെടുകയായിരുന്നു. 25000 രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും 20000 കൊടുക്കാമെന്ന് ഉറപ്പുനൽകുകയായിരുന്നു. തുടർന്ന് ചെയർമാനെതിരെ വിജിലൻസിന് പരാതി നൽകുകി. വിജിലൻസിന്റെ ട്രാപ്പിലാണ് ഇയാൾ കുടുങ്ങിയത്. ചെയർമാനെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോയി.

Exit mobile version