കൈക്കൂലിക്കേസിൽ സിബിഐ അന്വേഷണം നേരിടുന്ന മുൻ നേവൽ ചീഫ് എൻജിനീയർ രാകേഷ് കുമാർ ഗാർഗ് അടക്കം മൂന്ന് പ്രതികളുടെ 7.47 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഗാർഗിനു പുറമേ സഞ്ജീവ് ഖന്ന, സഞ്ജീവ് കുമാർ അഗർവാൾ എന്നിവരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
അഴിമതിയിലൂടെ നേടിയ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് നടപടി. 4.02 കോടി രൂപയുടെ കറൻസിയും 3.45 കോടി രൂപ വിലമതിക്കുന്ന 6.636 കിലോഗ്രാം സ്വർണവും അടങ്ങുന്നതാണു കണ്ടുകെട്ടിയ സ്വത്തുക്കൾ. കൊച്ചി വില്ലിങ്ഡൺ ഐലന്റ് കടാരിബാഗിൽ ജോലി ചെയ്തിരുന്ന സമയത്തു നടപ്പാക്കിയ നിർമ്മാണ പ്രവർത്തനങ്ങളുടെ മൂല്യത്തിന്റെ ഒരു ശതമാനം തുക കരാറുകാരോടു കൈക്കൂലിയായി വാങ്ങിയെന്നാണു രാകേഷ് കുമാർ ഗാർഗിനെതിരായ സിബിഐ കേസ്. അഴിമതിപ്പണം വെളുപ്പിച്ച കുറ്റത്തിനാണ് ഇഡി കേസെടുത്ത് അന്വേഷണം നടത്തുന്നത്.
രാകേഷ് കുമാർ ഗാർഗിനു പുറമേ പുഷ്കർ ബാസിൻ, പ്രഫുൽ ജയിൻ, കനവ് ഖന്ന, സഞ്ജീവ് ഖന്ന, സുബോധ് ജയിൻ, ചഞ്ചൽ ജയിൻ എന്നിവർക്കെതിരെയാണു സിബിഐ അന്വേഷണം നടക്കുന്നത്. മിലിറ്ററി എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന നിർമ്മാണങ്ങളുടെ കരാർ അനുവദിക്കാൻ കൈക്കൂലി വാങ്ങിയ തുകയാണു പണമായും സ്വർണമായും പ്രതികൾ സൂക്ഷിച്ചതെന്നാണ് ഇഡിയുടെ കേസ്.
english summary;Bribery case; The property of three naval officers was confiscated
you may also like this video;