ചോദ്യം ഉന്നയിക്കുന്നതിന് കോഴ ആവശ്യപ്പെട്ടുവെന്ന കേസില്‍ ലോക്‌സഭ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ നാളെ ഹാജരാകുമെന്ന് ടിഎംസി എംപി മഹുവ മൊയ്ത്ര പറഞ്ഞു. ആരോപണം ഉന്നയിച്ച വ്യാപാരി ദര്‍ശന്‍ ഹിരാനന്ദാനിയെ ക്രോസ് വിസ്താരം ചെയ്യണമെന്നും മഹുവ ആവശ്യപ്പെട്ടു.
വിചാരണ അഞ്ചിലേക്ക് മാറ്റാന്‍ മഹുവ ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മിറ്റി നിഷേധിക്കുകയായിരുന്നു. മഹുവ മൊയ്ത്ര ലോക‌്സഭയിൽ ഉന്നയിച്ച 61ൽ 50 ചോദ്യങ്ങളും കോഴയോ സമ്മാനമോ സ്വീകരിച്ചാണെന്നാണ് ബിജെപി നേതാവും എംപിയുമായ നിഷികാന്ത് ദുബെ ആരോപിച്ചത്. മഹുവയുടെ സുഹൃത്തു കൂടിയായിരുന്ന അഡ്വ. ജയ് ദേഹാദ്റായ് ഇതിന് ആധാരമായ തെളിവുകൾ നൽകിയെന്നും പരാതിയിൽ ദുബെ പറയുന്നു.
അതേസമയം ഇതുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന അപകീര്‍ത്തി കേസില്‍ നിന്ന് മാധ്യമസ്ഥാപനങ്ങളെ ഒഴിവാക്കുമെന്ന് മഹുവ മൊയ്ത്ര ഇന്നലെ അറിയിച്ചു. നിഷികാന്ത് ദുബെയെയും അഡ്വ. ജയ് ദേഹദ്റായിയെയും പ്രതികളാക്കിക്കൊണ്ട് പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ അനുമതി തേടുമെന്നും അവര്‍ പറഞ്ഞു. കേസില്‍ ഡല്‍ഹി ഹൈക്കോടതി ഇരുവരുടെയും പ്രതികരണം ആവശ്യപ്പെട്ടിരുന്നു. അടുത്തമാസം അഞ്ചിനാണ് കേസ് വീണ്ടും പരിഗണിക്കുക.
English Summary: Bribery for the question; Mahua Moitra will appear tomorrow
You may also like this video