ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു. കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഐപിസി 420, അഴിമതി നിരോധനം സെക്ഷൻ 7 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്‌ഖ് ദർവേഷ് സാഹിബിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്‌പി കെ എസ് സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
English Summary; Bribery in the name of judges: Case against lawyer
You may also like this video

