തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്ത് സിബിഐ. ലോക്പാൽ കേസ് റഫർ ചെയ്തതിനെ തുടർന്നാണ് ഏജൻസി അന്വേഷണം ആരംഭിച്ചത്.
പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കൈക്കൂലി വാങ്ങിയതായി ബിജെപി എംപി നിഷികാന്ത് ദുബെയും അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിയും മൊയ്ത്രയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.
ആരോപണങ്ങൾ അന്വേഷിച്ച ലോക്‌സഭാ എത്തിക്‌സ് പാനൽ, മൊയ്‌ത്രയെ പാർലമെന്റിൽ നിന്ന് പുറത്താക്കാൻ ശുപാർശ ചെയ്തു. ആറ് പാനൽ അംഗങ്ങൾ അതിനെ പിന്തുണക്കുകയും നാല് പേർ വിയോജിപ്പ് കുറിപ്പുകൾ സമർപ്പിക്കുകയും ചെയ്തുകൊണ്ട് നവംബർ 8 ന് പാനൽ അതിന്റെ കരട് റിപ്പോർട്ട് അംഗീകരിച്ചു.
English Summary: Bribery to question: CBI registers preliminary inquiry against Mahua Moitra
You may also like this video