അഴിമതി ആരോപണത്തെത്തുടര്‍ന്ന് നികുതി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ അസമിലെ മോറിഗാവ് ജില്ലയിൽ നിന്ന് അഴിമതി വിരുദ്ധ വിജിലൻസ് സെല്ലിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഔദ്യോഗിക ജോലികൾക്കായി സ്വകാര്യ ആശുപത്രിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ഉദ്യോഗസ്ഥന്റെ വസതയിലും വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. മൊറിഗാവിലെ അതേ ഓഫീസിലെ മറ്റൊരു ടാക്സ് ഇൻസ്പെക്ടറെയും സമാനമായ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് കൂട്ടിച്ചേർത്തു.
English Summary: Bribery: Two tax officials arrested
You may like this video also