Site iconSite icon Janayugom Online

പ്രണയിച്ച് പറ്റിച്ചുപോയ കാമുകന്മാരോടുള്ള പ്രതികാരം; മുഴുവൻ പേരെയും വിവാഹത്തിന് ക്ഷണിച്ച് യുവതി

പ്രണയിച്ച് പറ്റിച്ചുപോയ കാമുകന്മാരോട് രസകരമായ പ്രതികാരം ചെയ്ത് യുവതി. തന്നെ പ്രണയിച്ച് വഞ്ചിച്ചു പോയ മുഴുവൻ കാമുകന്മാരെയും വിവാഹത്തിന് ക്ഷണിച്ചാണ് ചൈനീസുകാരിയായി യുവതി ഇവരോട് പ്രതികാരം ചെയ്തത്. ജനുവരി എട്ടിന് ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ ആണ് വിവാഹാഘോഷം നടന്നത്. അവർക്കുണ്ടായ നഷ്ടം എത്രമാത്രം വലുതാണെന്ന് കാമുകന്മാരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് വിവാഹവേളയിൽ ഇത്തരം ഒരു പദ്ധതി ആസൂത്രണം ചെയ്തത് എന്നാണ് യുവതി പറയുന്നത്.

തന്റെ മുൻകാമുകന്മാരെ എല്ലാം വിവാഹാഘോഷത്തിന് ക്ഷണിച്ചു വരുത്തുക മാത്രമല്ല ഇവർ ചെയ്തത്. ഇവരെ എല്ലാവരെയും ഒരുമിച്ച് ഒരു ടേബിളിനു ചുറ്റുമായി ഇരുത്തുകയും ആ ടേബിളിന് ടേബിൾ ഓഫ് എക്സ് ബോയ് ഫ്രണ്ട്സ് എന്ന പേര് നൽകുകയും ചെയ്തു. വിവാഹ റിസപ്ഷന്റെ ഈ വീഡിയോ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാവുകയാണെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

Eng­lish Sum­ma­ry: Bride in Chi­na appar­ent­ly invit­ed ex-boyfriends to wedding
You may also like this video

Exit mobile version