Site iconSite icon Janayugom Online

അമേരിക്കയില്‍ ചരക്കുകപ്പലിടിച്ച് പാലം തകർന്നു; വാഹനയാത്രക്കാരുള്‍പ്പെടെ നിരവധിപേര്‍ വെള്ളത്തില്‍വീണു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

bridgebridge

അമേരിക്കയില്‍ ചരക്കുകപ്പല്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പാലം തകര്‍ന്നു. ബാൾട്ടിമോറിലെ പഴയ പാലമാണ് തകർന്നത്. അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് തകർന്നതെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 1.30ഓടെയാണ് സംഭവം. അപകടസമയത്ത് വാഹനയാത്രികരുള്‍പ്പെടെ നിരവധിപേര്‍ പാലത്തിലുണ്ടായിരുന്നു. 

ബാൾട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്നാണ് തകർന്നത്. മൂന്ന് കിലോമീറ്റം നീളമാണ് ഈ പാലത്തിനുള്ളത്. ബാൾട്ടിമോറിലെ അഗ്നിരക്ഷാ പ്രവർത്തകരും പൊലീസും അടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. 

Eng­lish Sum­ma­ry: Bridge destroyed by freighter in Amer­i­ca; Sev­er­al peo­ple, includ­ing motorists, fell into the water and res­cue oper­a­tions are on

You may also like this video

Exit mobile version