Site iconSite icon Janayugom Online

ലൈംഗികാതിക്രമക്കേസിൽ ആരോപണവിധേയനായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ജാമ്യം

ഇന്ത്യൻ വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമക്കേസിൽ മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംഎൽഎയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു .ദില്ലി റോസ് അവന്യൂ കോടതിയാണ് സ്ഥിര ജാമ്യം അനുവദിച്ചത്. ഈ കാലയളവിൽ അനുവാദം കൂടാതെ രാജ്യം വിട്ടു പോകരുതെന്ന് ബ്രിജ് ഭുഷനോട് കോടതി നിർദേശിച്ചു. അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ കോടതി ജൂലൈ 28 ന് വീണ്ടും വാദം കേൾക്കും. ജൂലൈ 18 ന് കേസിൽ വാദം കേട്ട കോടതി ബ്രിജ് ഭൂഷണ് രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കുകയും , വാദം കേൾക്കാനായി വ്യാഴാഴ്ചത്തേക്ക് മാറ്റി വയ്ക്കുകയുമായിരുന്നു.ജാമ്യത്തുകയായി 25 ‚000 രൂപ കെട്ടിവയ്ക്കാനും കോടതി നിർദേശിച്ചിരുന്നു .

eng­lish sum­ma­ry; Brij Bhushan Sha­ran Singh accused in sex­u­al assault case grant­ed bail

you may also like this video;

Exit mobile version