Site iconSite icon Janayugom Online

ലൈം ഗികാരോപണക്കേസില്‍ ബ്രിജ്ഭൂഷണെതിരെ കുറ്റം ചുമത്തി

ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണക്കേസില്‍ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മുന്‍തലവനുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഡല്‍ഹി കോടതി കുറ്റം ചുമത്തി. ലെെംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, സ്ത്രീകളെ അപമാനിക്കല്‍, എന്നി കുറ്റങ്ങളാണ് ബ്രിജ്ഭൂഷണെതിരെ ചുമത്തിയിരിക്കുന്നത്. അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (എസിഎംഎം) പ്രിയങ്ക രാജ്പുത്താണ് കേസ് പരിഗണിച്ചത്. സഹപ്രതിയും മുൻ ഡബ്ല്യുഎഫ്ഐ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനെതിരെ ഭീഷണിപ്പെടുത്തല്‍ കുറ്റവും കോടതി ചുമത്തി. 

അതേസമയം കേസില്‍ കുറ്റക്കാരനല്ലെന്ന് ബ്രിജ്ഭൂഷണ്‍ ആവര്‍ത്തിച്ചു. ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ നിന്നുള്ള എംപിയായ ബ്രിജ്ഭൂഷണെ ലൈംഗികാരോപണങ്ങളെത്തുടർന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്നും ബിജെപി ഒഴിവാക്കിയിരുന്നു. പകരം മകൻ കരൺ ഭൂഷൺ സിങ്ങിനെ ഇവിടെ സ്ഥാനാർത്ഥിയാക്കിയിരുന്നു. 

Eng­lish Summary:Brijbhushan has been charged in the lime scam case
You may also like this video

Exit mobile version