Site iconSite icon Janayugom Online

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടപടിക്കെതിരെ വൃന്ദാകാരാട്ട് സുപ്രീംകോടതിയില്‍

ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നീക്കം നടത്തിയ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടപടിക്കെതിരെ വൃന്ദാകാരാട്ട് സുപ്രീംകോടതിയെ സമീപിച്ചു. ബുധാനാഴ്ച നടന്ന പൊളിക്കല്‍ നടപടികള്‍ക്കിടെ തല്‍സ്ഥിതി തുടരാനാവശ്യപ്പെട്ട സുപ്രീംകോടതി ഉത്തരവുമായി വൃന്ദാകാരാട്ട് ജഹാംഗീര്‍പുരിയിലെത്തി പ്രതിഷേധിച്ചിരുന്നു.

പൊളിക്കല്‍ നടപടകള്‍ സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗംകൂടിയായ വൃന്ദാ കാരാട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയും ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കാതെയുമാണ് പൊളിക്കല്‍ നീക്കം ആരംഭിച്ചതെന്ന് വൃന്ദാ കാരാട്ട് ഹര്‍ജിയില്‍ പറയുന്നു.

Eng­lish sum­ma­ry; Brin­da Karat in the Supreme Court against Del­hi Munic­i­pal Corporation

You may also like this video;

Exit mobile version