Site iconSite icon Janayugom Online

ബ്രിട്ടാനിയ ബിസ്കറ്റിന് വിലകൂടും

ഇന്ത്യയിലെ ഏറ്റവും വലിയ ബിസ്‌കറ്റ് നിര്‍മ്മാതാക്കളായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഈ വര്‍ഷം 7 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഉക്രെയ്‌നിലെ യുദ്ധം ഭക്ഷ്യ വിതരണ ശൃംഖലയില്‍ നാശം വിതച്ചതിനാല്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം പാവപ്പെട്ട ഉപഭോക്താക്കളെ ഏറ്റവും കൂടുതല്‍ ബാധിക്കുമെന്നതിന്റെ മറ്റൊരു സൂചനയാണിത്.

ഇത്രയും മോശമായ രണ്ട് വര്‍ഷം താന്‍ കണ്ടിട്ടില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ വരുണ്‍ ബെറി കമ്പനിയുടെ ആസ്ഥാനത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഞങ്ങളുടെ ആദ്യ അനുമാനം ഈ വര്‍ഷം 3 ശതമാനം പണപ്പെരുപ്പമായിരുന്നു. എന്നാലത് റഷ്യന്‍ സൈനിക നടപടി കാരണം 8–9 ശതമാനമായി മാറുകയാണെന്നും അദ്ദേഹം വിലയിരുത്തി.

ഇന്ത്യയില്‍ ഗുഡ് ഡേ, മേരി ഗോള്‍ഡ് കുക്കികള്‍ പോലുള്ള ജനപ്രിയ ബ്രാന്‍ഡുകളുടെ നിര്‍മ്മാതാവാണ് 130 വര്‍ഷം പഴക്കമുള്ള ബ്രിട്ടാനിയ. ഡിസംബറോടെ ത്രൈമാസ അറ്റാദായത്തില്‍ 19 ശതമാനം ഇടിവായിരുന്നു കമ്പനി രേഖപ്പെടുത്തിയിരുന്നത്, കമ്പനി ഉപയോഗിക്കുന്ന എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും വില കുതിച്ചുയരുകയാണെന്നും ഇത് പരിഹരിക്കാന്‍ ഈ വര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായും ബെറി പറഞ്ഞു.

Eng­lish summary;Britannia bis­cuits price will increases

You may also like this video;

Exit mobile version