ദ്വിദ്വിന സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ 21 ന് ഇന്ത്യയിലെത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിനു ശേഷമുള്ള ബോറിസ് ജോണ്‍സണിന്റെ ആദ്യ സന്ദര്‍ശനമാണിത്. വ്യാപരം, സുരക്ഷയും സംബന്ധിച്ച വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 22 നാകും നരേന്ദ്ര മോഡിയുമായി ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടത്തുക.
തന്ത്രപരമായ പ്രതിരോധം, നയതന്ത്ര, സാമ്പത്തിക പങ്കാളിത്തം എന്നിവയാണ് ചര്‍ച്ചയിലെ പ്രധാന അജണ്ടയെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച മൂന്നാം തല ചർച്ച ഈ മാസാവസാനമാണു നടക്കുക. 2035ഓടെ പ്രതിവര്‍ഷം 28 ബില്യണ്‍ പൗണ്ടിന്റ ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം ബോറിസ് ജോണ്‍സണ്‍ അഹമ്മദബാദ് സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളിലേയും പ്രധാന വ്യവസായങ്ങളിലെ നിക്ഷേപ പദ്ധതികളും ശാസ്ത്രം, ആരോഗ്യം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ സഹകരണവും അഹമ്മദാബാദില്‍ വ്യവസായികളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ വച്ച് പ്രഖ്യാപിച്ചേക്കും.
അതിനിടെ, ഇന്ത്യ അനിശ്ചിത കാലങ്ങളില്‍ യുകെയുടെ മൂല്യവത്തായ പങ്കാളിയാണെന്നും രാജ്യങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യ സന്ദര്‍ശിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു. സ്വേച്ഛാധിപത്യ രാജ്യങ്ങളിൽ നിന്നു നമ്മുടെ സമാധാനത്തിനും സമൃദ്ധിക്കും ഭീഷണി നേരിടുന്നതിനാൽ, ജനാധിപത്യ രാജ്യങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് നിൽക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ബോറിസ് ജോൺസൺ ട്വീറ്റിൽ കുറിച്ചു.
English summary;British Prime Minister Boris Johnson will arrive in India on 21st
You may also like this video;