Site iconSite icon Janayugom Online

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്ത്യയിലേക്ക്; ഒക്ടോബര്‍ 8 , 9 തിയതികളില്‍ സന്ദര്‍ശനം

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഒക്ടോബർ 8, 9 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹത്തിന്റെ സന്ദർശനം. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. ‘വിഷൻ 2035’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സമഗ്ര പങ്കാളിത്തത്തെക്കുറിച്ച് ഇരു പ്രധാനമന്ത്രിമാരും ചർച്ച ചെയ്യും. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ 10 വർഷത്തെ പദ്ധതികളാണ് വിഷൻ 2035 കൊണ്ട് ലക്ഷ്യമിടുന്നത്.

കൂടാതെ, ഇന്ത്യ‑യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ നൽകുന്ന അവസരങ്ങളെക്കുറിച്ച് ഇരുവരും ബിസിനസ്, വ്യാപാര മേഖലകളിലെ പ്രമുഖരുമായി സംസാരിക്കും. പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇരു നേതാക്കളും പങ്കുവെക്കും. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിലും കെയർ സ്റ്റാർമർ പങ്കെടുക്കും.

Exit mobile version