Site iconSite icon Janayugom Online

ബ്രിട്ടീഷ് യൂട്യൂബർ ആള്‍ക്കൂട്ടത്തിന് നേരെ പടക്കമെറിഞ്ഞു; എട്ട് വയസുള്ള പെൺകുട്ടിക്ക് പരിക്ക്

ലണ്ടൻ ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ സാം പെപ്പർ ഇന്ത്യ സന്ദർശിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിന് നേരെ പടക്കമെറിഞ്ഞ് എട്ട് വയസ്സുള്ള പെൺകുട്ടിക്ക് പരിക്കേറ്റു. ദീപാവലി ആഘോഷങ്ങളുടെ സമയത്ത് ന്യൂഡൽഹിയിൽ വെച്ചാണ് സംഭവം നടന്നത്. തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ യൂട്യൂബർ പരസ്യമായി മാപ്പ് പറഞ്ഞു. ഓൺലൈനിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ അനുസരിച്ച്, കുറച്ചകലെ നിന്നുകൊണ്ട് പെപ്പർ ഒരുകൂട്ടം ആളുകൾക്ക് നേരെ റോക്കറ്റ് പടക്കങ്ങൾ എറിയുകയായിരുന്നു. ഈ പടക്കങ്ങളിൽ ഒന്ന് ആ കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ ദേഹത്ത് വീഴുകയും പൊള്ളൽ ഏൽക്കുകയും ആയിരുന്നു. 

തന്റെ ഔദ്യോഗിക പ്രസ്താവനയിൽ, സാം പെപ്പർ ഖേദം പ്രകടിപ്പിക്കുകയും അത്തരമൊരു പ്രവൃത്തി ചെയ്യുന്നതിനുമുമ്പ് കൂടുതൽ ശ്രദ്ധയോടെ ചിന്തിച്ചില്ലെന്ന് സമ്മതിക്കുകയും ചെയ്തു. താൻ വരുത്തിയ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ പെപ്പർ, പരിക്കുപറ്റിയ പെൺകുട്ടിയോട് ക്ഷമ ചോദിക്കുകയും ചെയ്തു. കുട്ടിയുടെ ചികിത്സാ ചെലവുകൾ താൻ വഹിച്ചതായും അദ്ദേഹം അറിയിച്ചു. 

Exit mobile version