Site iconSite icon Janayugom Online

ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാൻ ജനാധിപത്യ മതേതര ശക്തികളുടെ വിശാല ഐക്യം അനിവാര്യം: സീതാറാം യച്ചൂരി

രാജ്യം നേരിടുന്ന വർഗ്ഗീയ വിപത്തിനെ ചെറുക്കുന്നതിന് മതേതര ജനാധിപത്യ ശക്തികളുടെ വിശാല ഐക്യം അനിവാര്യമാണെന്നന്ന് സി പി ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. സി പി ഐ (എം) പാർട്ടി കോൺഗ്രസിന് സമാപനം കുറിച്ചു കൊണ്ട് ജവഹർ സ്റ്റേഡിയത്തിലെ എ കെ ജി നഗറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗ്ഗീയ ശക്തികൾക്കെതിരെ ശക്തമായ പ്രഖ്യാപനമാണ് പാർട്ടി കോൺഗ്രസ് നടത്തിയത്. മോഡി സർക്കാർ പൊതു മേഖലയെ ഇല്ലാതാക്കി കോർപ്പറേറ്റുകളെ വളർത്തുന്നു. പൗരാവകാശം ഹനിക്കുന്നു. എല്ലാ വെല്ലുവിളിക്കളേയും ചെങ്കൊടിയുടെ പ്രസ്ഥാനം ചെറുത്ത് തോൽപ്പിക്കും. വർഗ്ഗീയ ഭരണകൂടത്തിനെതിരെ സന്ധിയില്ലാതെ പോരാടുമെന്ന് പാർട്ടി കോൺഗ്രസ് പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ സ്വാതന്ത്ര്യവും പരമാധികാരവും അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ യോജിച്ച പ്രക്ഷോഭം ആവശ്യമാണെന്ന് പാർട്ടി വിലയിരുത്തുന്നു.

രാജ്യത്തിൻ്റെ മതനിരപേക്ഷതയും ജനപത്യവും സംരക്ഷിക്കണം. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തുടക്കം കുറിച്ചകണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസ് രാജ്യത്തിൻ്റെ ഭാവി മുന്നിൽ കണ്ടുള്ള ഒട്ടേറെ നിർണ്ണായക തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളത്. ഫാസിസത്തെ പ്രതിരോധിക്കുകയാണ് മുഖ്യ കടമ. ആർ എസ് എസ് നടപ്പിലാക്കുന്ന ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ മോദി സർക്കാർ ഭയക്കുകയാണ്. ഈ പ്രത്യയശാസ്ത്രം ഫാസിസത്തിന് അന്ത്യം കുറിക്കുമെന്ന് മോദിക്ക് ഉറപ്പുണ്ട്. ലോകത്താകമാനം ഫാ സിസത്തെ ചെറുത്ത് തോലിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. അതാണ് നരേന്ദ്ര മോദി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയെ ഭയക്കുന്നത്. 

ഹിന്ദുത്വത്തെ ചെറുത്ത് തോല്പിക്കാൻ കരുത്തുള്ള ശക്തി ഇടതുപക്ഷം മാത്രമാണ്. ഇടതു പക്ഷത്തിൻ്റെ സ്വതന്ത്രമായ ശക്തി വർധിപ്പിക്കണമെന്നതാണ് പാർട്ടി കോൺഗ്രസ് എടുത്ത പ്രധാന തീരുമാനങ്ങളിലൊന്ന്. ഇടതുപക്ഷ കക്ഷികളടെ ഐക്യം ശക്തിപ്പെടുത്തുന്നതോടൊപ്പം എല്ലാ ജനാധിപത്യ മതേതര കക്ഷികളേയും ഒന്നിപ്പിക്കണം. എല്ലാ മതേതര ജനാധിപത്യ ശക്തികളുടെയും ഐക്യത്തിലൂടെ മാത്രമേ ബിജെപിയുടെ വർഗ്ഗീയ ഭരണത്തിൽ നിന്നും നമുക്ക് മോചനം ലഭിക്കുകയുള്ളൂ. അതിനാണ് ഇടതുപക്ഷം പരിശ്രമിക്കുന്നത്. എന്നാൽ കോൺഗ്രസ് ഇതിനോട് വിമുഖത കാട്ടുകയാണ്. ഫെഡറലിസത്തേയും മതനിരപേക്ഷതയേയും ഭരണഘടനയേയും സംരക്ഷിക്കാൻ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ഏകോപനത്തിന് എല്ലാ കക്ഷികളും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാഗതസംഘം ചെയർമാനും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

Eng­lish Sum­ma­ry: Broad uni­ty of demo­c­ra­t­ic sec­u­lar forces is essen­tial to counter Hin­dut­va agen­da: Sitaram Yachury
You may also like this video

Exit mobile version