ബിജെപി നേതാക്കളും ലോക്‌സഭാ സ്ഥാനാർത്ഥികളുമായ അനിൽ ആന്റണി, ശോഭാ സുരേന്ദ്രൻ എന്നിവർക്കെതിരേ സാമ്പത്തിക ആരോപണവും തെളിവുകളുമായി ദല്ലാൾ നന്ദകുമാർ. തന്റെ അഭിഭാഷകനെ ഹൈക്കോടതി സ്റ്റാന്റിങ് കൗൺസലായി നിയമിക്കാൻ അനിൽ ആന്റണി 25 ലക്ഷം കൈപ്പറ്റി. നിയമനം നടക്കാത്തതിനാല്‍ പലതവണയായി പണം തിരികെ നൽകിയെന്നും നന്ദകുമാർ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
2014ലാണ് അനിലിന് പണം കൈമാറിയത്. പണം കൈമാറിയ ഡൽഹിയിലെ ഹോട്ടലിന്റെ പുറത്ത് ദുബായ് ഡ്യൂട്ടി പെയ്ഡിന്റെ കവറുമായി നന്ദകുമാർ നിൽക്കുന്നതിന്റെയും കവർ വാങ്ങുന്നതിന്റെയും ചിത്രങ്ങളും, അനിലിന്റെ പുതിയ ഗൂഢസംഘമെന്ന് പറഞ്ഞ് നരേന്ദ്ര മോഡിക്കൊപ്പം അനിൽ ആന്റണി, ആൻഡ്രൂസ് ആന്റണി എന്നിവർ നിൽക്കുന്ന ചിത്രവും നന്ദകുമാർ പുറത്തുവിട്ടു.
പണം കടമായി വേണമെന്ന് ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രൻ സമീപിച്ചത്. 2023 ജനുവരി നാലിന് പാർലമെന്റ് സ്ട്രീറ്റിലെ എസ്ബിഐ ശാഖയിൽനിന്ന് ശോഭയുടെ അക്കൗണ്ടിലേക്ക് 10 ലക്ഷം നൽകി. ഇതിന്റെ രസീതും നന്ദകുമാർ പുറത്തുവിട്ടു.
English Summary: Broker Nandakumar said that Anil Antony and Shobha Surendran took the money
You may also like this video