Site iconSite icon Janayugom Online

സഹോദരിയുടെ വിവാഹത്തിന് യാചകരെയും ഭവനരഹിതരെയും അതിഥികളായി ക്ഷണിച്ച് സഹോദരൻ; അഭിനന്ദനപ്രവാഹം

സ്വന്തം സഹോദരിയുടെ വിവാഹത്തിന് യാചകരെയും ഭവനരഹിതരെയും പ്രത്യേക അതിഥികളായി ക്ഷണിച്ച് സഹോദരൻ. ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള സിദ്ധാർത്ഥ് റായ് ആണ് ഇത്തരത്തില്‍ മാതൃകയായത്. ക്ഷണിച്ച എല്ലാ അതിഥികള്‍ക്കും അദ്ദേഹം ഊഷ്മളമായ സ്വീകരണം നൽകി. കുടുംബാംഗങ്ങൾക്കൊപ്പം ഇരുത്തി ഭക്ഷണം നല്‍കി. സംഗീത‑നൃത്ത പരിപാടിയില്‍ പങ്കെടുപ്പിച്ചു. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം സമ്മാനങ്ങള്‍ നല്‍കിയാണ് അവരെ മടക്കി അയച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. യഥാർത്ഥ അനുഗ്രഹങ്ങൾ ഇവിടെ നിന്നാണ് ലഭിക്കുന്നത് എന്ന അടിക്കുറിപ്പോടെ സിദ്ധാർത്ഥ് തന്നെയാണ് വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചത്. 

Exit mobile version