Site iconSite icon Janayugom Online

ബ്രൂസ് വില്ലിസിന്റെ മരണശേഷം മസ്തിഷ്കം ശാസ്ത്രീയ ഗവേഷണങ്ങൾക്കായി കുടുംബം ദാനം ചെയ്തേക്കാമെന്ന് റിപ്പോര്‍ട്ട്

പ്രശസ്ത ഹോളിവുഡ് താരം ബ്രൂസ് വില്ലിസിന്റെ മരണശേഷം മസ്തിഷ്കം ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ദാനം ചെയ്യുമെന്ന് കുടുംബം. അദ്ദേഹത്തിനെ ബാധിച്ച ഫ്രണ്ടോടെംപറൽ ഡിമെൻഷ്യ എന്ന രോഗത്തിന് നിലവില്‍ ഫലപ്രദമായ ചികിത്സയില്ലെന്നും ഗവേഷണത്തിലൂടെ തലച്ചോറിന്റെ ഘടനയിലുണ്ടായ മാറ്റങ്ങൾ പഠിക്കുന്നത് ഭാവിയിൽ ഈ രോഗത്തിനു മരുന്ന് കണ്ടുപിടിക്കാൻ സഹായിക്കുമെന്നും വില്ലിസിന്റെ ഭാര്യ എമ്മ ഹെമിങ് പറഞ്ഞതിയി റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ത്ത നിലവില്‍ കുടുംബം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

ആക്‌ഷൻ സിനിമകളിലൂടെയാണ് ബ്രൂസ് വില്ലിസ് സിനിമയില്‍ തരംഗമായത്. ആക്‌ഷൻ സിനിമകളുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ ചിത്രങ്ങളാണ് ഡൈ ഹാർഡ് പരമ്പരയിൽ പുറത്തുവന്നത്. അതിലെ ജോൺ മക്ലൈൻ എന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റെ ഏറ്റവും ഐക്കണിക് വേഷം. 

70കാരനായ ബ്രൂസിന് 2022ലാണ് അഫേസിയ (സംസാരിക്കാനുള്ള ബുദ്ധിമുട്ട്) സ്ഥിരീകരിച്ചത്. പിന്നീട് ഇത് ഡിമെൻഷ്യയായി മാറി. ഇപ്പോൾ അദ്ദേഹത്തിന് സംസാരിക്കാനോ കാര്യങ്ങൾ വായിക്കാനോ കഴിയില്ല. വാക്കുകൾ നഷ്ടപ്പെട്ടെങ്കിലും കണ്ണ് കൊണ്ടുള്ള നോട്ടത്തിലൂടെയും സ്പർശനത്തിലൂടെയുമാണ് അദ്ദേഹം ഇപ്പോൾ കുടുംബവുമായി ആശയവിനിമയം നടത്തുന്നതെന്ന് കുടുംബം പറഞ്ഞിരുന്നു. 

Exit mobile version