Site iconSite icon Janayugom Online

രാജ്യ തലസ്ഥാനത്ത് 85 കാരിക്കുനേരെ അതിക്രൂര ലൈംഗിക ആക്രമണം: ചുണ്ടുകളും സ്വകാര്യ ഭാഗവും ബ്ലേഡ് കൊണ്ട് വരഞ്ഞുകീറി യുവാവ്

രാജ്യതലസ്ഥാനത്ത് വയോധിക അതിക്രൂരമായ ലൈംഗിക ആക്രമണത്തിന് ഇരയായി. ഡൽഹിയിലെ നേതാജി സുഭാഷ് പ്ലേസ് പ്രദേശത്താണ് വെള്ളിയാഴ്ച, 85 വയസ്സുള്ള ഒരു വയോധിക ബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് 28 കാരനായ ആകാശ് എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

വെള്ളിയാഴ്ച പുലർച്ചെ നാലോടെ വീട്ടിനുള്ളിൽ വയോധിക ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. പ്രതി യുവതിയുടെ വീടിനുള്ളിൽ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇയാൾ ഇവരെ മർദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ചുണ്ടുകൾ മുറിക്കുകയും ചെയ്തു. ആക്രമണത്തില്‍ വയോധികയുടെ സ്വകാര്യ ഭാഗങ്ങളിലും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) മേധാവി സ്വാതി മലിവാൾ അപലപിച്ചു.

Eng­lish Sum­ma­ry: Bru­tal sex­u­al assault on 85-year-old woman in nation­al capital

You may also like this video

Exit mobile version