യുവാവിനെ ഗുണ്ടാനേതാവ് തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട സംഭവത്തില്‍ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരണത്തിന് മുന്‍പ് ഷാന്‍ നേരിട്ടത് ക്രൂര പീഡനങ്ങളാണെന്നാണ് പോസ്റ്റ്മോര്‍ട്ടം — ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്ന് മണിക്കൂറോളം ഷാന്‍ മര്‍ദ്ദനം നേരിട്ടു. നഗ്നനാക്കിയാണ് മര്‍ദ്ദിച്ചത്. കണ്ണില്‍ വിരലുകള്‍കൊണ്ട് ആഞ്ഞുകുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാനിന്റെ ശരീരത്തിൽ മര്‍ദ്ദനത്തിന്റെ 38 അടയാളങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
ഷാനിനെ മർദ്ദിച്ചത് കാപ്പിവടി കൊണ്ടാണെന്നാണ് പ്രതി ജോമോന് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഷാന്‍ മരിച്ചത് തലച്ചോറിലെ രക്തസ്രാവം മൂലമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ജോമോൻ ഞായറാഴ്ച രാത്രിയോടെയാണ് ഷാനിനെ വീട്ടിൽ നിന്നും വിളിച്ചിറക്കിയത്. എന്നാൽ പുലർച്ചയോടെ ഷാനിന്റെ മൃതദേഹവുമായി ജോമോൻ പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.
english summary; Brutal torture by Shane; Out of post mortem report
you may also like this video;