Site iconSite icon Janayugom Online

ചെളി വെള്ളത്തില്‍ മുഖം കുത്തി പുഷ് അപ്പ്, തെറ്റിയാല്‍ മര്‍ദനം; എന്‍സിസി പരിശീലനത്തിന്റെ പേരില്‍ ക്രൂരത, വീഡിയോ

എന്‍സിസി പരീശീലനത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം. സീനിയര്‍ അണ്ടര്‍ ഓഫീസറായ വിദ്യാര്‍ഥിയാണ് എന്‍സിസി കേഡറ്റുകളെ മര്‍ദിച്ചത്. കനത്ത മഴയില്‍ ചളിയില്‍ തലകുത്തി നിര്‍ത്തി പുഷ് അപ്പ് എടുപ്പിക്കുകയും അത് ശരിയായി ചെയ്യാത്ത വിദ്യാര്‍ഥികളെ വടി കൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

താനെയിലെ ബന്ദോദ്കര്‍ കോളജിലെ എന്‍സിസി പരിശീലനത്തിനിടെയാണ് സംഭവം. മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. കോളജിലെ തന്നെ മറ്റൊരുവിദ്യാര്‍ഥിയാണ് എന്‍സിസി കാഡറ്റുകളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്.

Eng­lish summary;Brutality in the name of NCC training

you may like this video;

Exit mobile version