മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത അതിർത്തി രക്ഷാ സേനാ ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഗുജറാത്തിലെ നദിയാദിലാണ് സംഭവം. പെണ്‍കുട്ടിയുടെ സ്കൂളില്‍ തന്നെയുള്ള 15കാരനാണ് വിഡിയോ ഓൺലൈനിൽ പ്രചരിപ്പിച്ചത്. വിഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനായി സൈനികനും കുടുംബവും ആണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നെന്ന് ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു. അവിടവച്ചുണ്ടായ തർക്കത്തെ തുടർന്നാണ് ജവാനെ വീട്ടിലുണ്ടായിരുന്നവർ ആക്രമിച്ചതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. സംഭവത്തിന് പിന്നാലെ ആണ്‍കുട്ടിയും കുടുംബവും നാട് വിട്ടതായാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
English Summary:BSF jawan beaten to death by mob in Gujarat
You may also like this video