Site icon Janayugom Online

ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പാക് സ്വദേശികളെ ബിഎസ്എഫ് വധിച്ചു

BSF

ജ​മ്മു​കശ്മീര്‍ അ​തി​ർ​ത്തി​യി​ൽ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ പാകിസ്ഥാന്‍ സ്വദേശികളെ ഇന്ത്യന്‍ സൈന്യം വെടിവച്ചുകൊന്നു. മൂ​ന്ന് പാ​ക്കി​സ്ഥാ​ൻ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രെയാണ് അ​തി​ർ​ത്തി സു​ര​ക്ഷാ സേ​ന (ബി​എ​സ്എ​ഫ്) വെ​ടി​വ​ച്ചു കൊ​ന്നത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 2.30ഓ​ടെ സാം​ബ സെ​ക്ട​റി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​വ​രി​ൽ​നി​ന്ന് 36 പാ​ക്ക​റ്റ് ഹെ​റോ​യി​ൻ പി​ടി​ച്ചെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രു​ടെ നീ​ക്കം അ​തി​ർ​ത്തി ര​ക്ഷാ​സേ​ന​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടതിനെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രെ വ​ധി​ക്കു​കയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: BSF kills Pak­istani nation­als try­ing to smug­gle drugs into India

You may like this video also

Exit mobile version