പഞ്ചാബിലെ ഫിറോസ്പൂറലെ ഇന്ത്യാ- പാകിസ്താൻ അതിർത്തിയില്‍ സംശയാസ്പദമായി കണ്ട പാക് ഡ്രോണ്‍ വെടിവച്ചു വീഴ്ത്തി ബിഎസ്എഫ്. ഇന്നലെ രാത്രി 11.25 ഓടെയാണ് സംഭവം. ഇന്ന് രാവിലെ ബിഎസ്എഫിന്റെയും പൊലീസിന്റെയും സംയുക്ത സംഘമാണ് ഡ്രോണ്‍ കണ്ടെടുത്തത്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. കൂടുതൽ സേനയെയും വിന്യസിച്ചു.
136 ബറ്റാലിയനിലെ ബിഎസ്എഫ് ജവാൻമാരെ വിന്യസിച്ചിരിക്കുന്ന സ്ഥലത്ത് നിന്നാണ് സംശയാസ്പദമായി ഡ്രോൺ പറക്കുന്ന ശബ്ദം കേട്ടത്. തുടര്‍ന്ന് ബിഎസ്എഫ് വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഹെക്സ‑കോപ്റ്റർ ഡ്രോൺ മോഡലായ ഡിജെഐ മെട്രിസ് 300 ആർടിഎക്സാണ് വെടിവച്ച് വീഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ പഞ്ചാബ് അതിർത്തിയിൽ സൈന്യം വെടിവെച്ചിടുന്ന നാലാമത്തെ പാക് ഡ്രോണാണിത്.
English Summary: BSF shoots down Pak drone
You may also like this video