സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖല ടെലികോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡില്‍ മേയ് മാസത്തിൽ ഡാറ്റാ ചോര്‍ച്ച നടന്നതായി കേന്ദ്രം സ്ഥിരീകരിച്ചു. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മേയ് 20 നാണ് ഡേറ്റ ചോര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി ചന്ദ്ര ശേഖർ പെമസാനി ലോക്‌സഭയിൽ കോൺഗ്രസ് എംപി അമർ സിങ്ങിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രാജ്യത്തെ ദേശീയ സൈബർ സുരക്ഷാ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലാണിത് പ്രവർത്തിക്കുന്നത്. ഈ ഡേറ്റ ചോര്‍ച്ച സേവന മുടങ്ങലിലേക്ക് നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ടെലികോം നെറ്റ്‌വർക്കുകളുടെ ഓഡിറ്റ് നടത്താനും ഡാറ്റാ സുരക്ഷാ ലംഘനങ്ങൾ തടയുന്നതിനുള്ള പരിഹാര നടപടികൾ നിർദ്ദേശിക്കാനും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രികൂട്ടിച്ചേർത്തു. ജൂണിൽ, ലണ്ടൻ ആസ്ഥാനമായുള്ള സൈബർ സെക്യൂരിറ്റി കമ്പനിയായ ഏഥേനിയൻ ടെക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ധാരാളം ഉപയോക്താക്കളുടെ ഡാറ്റയില്‍ കടന്നുകയറ്റമുണ്ടായെന്നും പറയുന്നു.
അന്താരാഷ്ട്ര ഉപഭോക്തൃ ഐഡന്റിറ്റി (ഐഎംഎസ്ഐ) നമ്പറുകൾ, സിം കാർഡ് വിവരങ്ങൾ, ഹോം ലൊക്കേഷൻ രജിസ്റ്റർ (എച്ച്എൽആർ) എന്നിവയില്‍ കയന്നു കയറ്റം ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഡാറ്റ ചോര്‍ത്തുന്നത് സിം ക്ലോണിങ്ങിന് വഴിയൊരുക്കുകയും സ്വകാര്യതയുടെ ലംഘനത്തിനും കാരണമാകുകയും ചെയ്യുന്നു .സുരക്ഷ മുന്‍കരുതലുകള്‍ മറികടക്കാന്‍ അവസരം നല്‍കുന്നതിലൂടെ സാമ്പത്തികമായ ക്രമക്കേടുകള്‍ക്കും ദുരുപയോഗത്തിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary: BSNL data breach
You may also like this video