Site icon Janayugom Online

കേരളത്തിൽ ബിഎസ്എൻഎൽ പൂർണമായും 4ജിയിലേക്ക് മാറുന്നു

BSNL

നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിൽ ബിഎസ്എൻഎൽ പൂർണമായും 4ജിയിലേക്ക് മാറുന്നു. ഡിസംബർ മാസത്തോടെ കമ്മിഷൻ ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. 

പഞ്ചാബിൽ 4ജി യാഥാർത്ഥ്യമായ സാഹചര്യത്തിലാണ് കേരളത്തിലും ബിഎസ്എൻഎൽ ഇതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. സ്വകാര്യ മൊബൈൽ സേവനദാതാക്കൾ 5ജി വേഗത്തിലേക്ക് ചുവടുമാറുമ്പോഴാണ് ബിഎസ്എൻഎൽ 4ജിയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ മേഖലയിലാണ് 4ജി ലഭ്യമാകുക. ഇതിനായി 796 പുതിയ 4ജി ടവർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 

തിരുവനന്തപുരത്ത് 296ഉം എറണാകുളത്ത് 275ഉം കോഴിക്കോട് 125ഉം കണ്ണൂരിൽ 100ഉം ടവറുകളാണ് സ്ഥാപിക്കുക. ലക്ഷദ്വീപിലെ മിനികോയ് ദ്വീപിലും സേവനം ലഭ്യമാക്കും. ചണ്ഡീഗഡിൽ നടത്തിയ 4ജി പരീക്ഷണം വിജയമായതോടെയാണ് രാജ്യത്തെ തിരഞ്ഞെടുത്ത ജില്ലകളിൽ 4ജി സേവനം ആരംഭിക്കാൻ കേന്ദ്രം തീരുമാനിച്ചത്.

Eng­lish Sum­ma­ry: BSNL is com­plete­ly switch­ing to 4G in Kerala

You may also like this video

Exit mobile version