മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ധൂലെ ജില്ലയിലെ ഷിർപൂർ മണ്ഡലത്തിൽ മത്സരിക്കുന്ന ബുദ്ധ പവാര നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബാല്‍ ചന്ദ്ര കാംഗോ, സംസ്ഥാന സെക്രട്ടറി സുഭാഷ് ലാൻഡെ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം. മഹാ വികാസ് അഘാഡി (എംവിഎ) യുടെ ഭാഗമായാണ് പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ ബുദ്ധ പവാര മത്സരിക്കുന്നത്.
എംവിഎ സഖ്യത്തിന്റെ ഭാഗമായി എല്ലാ ഘടകക്ഷികളെയും ഉള്‍ക്കൊള്ളുന്ന സമീപനം കോണ്‍ഗ്രസ് സ്വീകരിക്കാതെ വന്ന സാഹചര്യത്തില്‍ എൻസിപി (ശരദ് പവാർ) തങ്ങള്‍ക്ക് ലഭിച്ച ഷിർപൂര്‍ സിപിഐക്ക് വിട്ടുനല്‍കുകയായിരുന്നു. അഖിലേന്ത്യാ കിസാൻ സഭ ധൂലെ ജില്ലാ നേതാവാണ് സ്ഥാനാര്‍ത്ഥി ബുദ്ധ പവാര. ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. സിപിഐയുടെ പ്രക്ഷോഭസമരങ്ങളില്‍ പങ്കെടുത്തതിന് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.