Site iconSite icon Janayugom Online

ബീഹാറിലെ ക്ഷേത്രങ്ങള്‍ക്ക് മോടി കൂട്ടാന്‍ ബജറ്റില്‍ തീരുമാനം : ഗയ, ബോധ് ഗയ ക്ഷേത്രങ്ങള്‍ക്ക് കാശി മോഡല്‍ വികസനം

ബിജെപി സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന ജെഡിയു സര്‍ക്കാര്‍ ഭരിക്കുന്ന ബിഹാറിലെ ക്ഷേത്രങ്ങൾക്ക് മോടി കൂട്ടാനുള്ള സാമ്പത്തിക സഹായം അനുവദിച്ച് യൂണിയൻ ബജറ്റ്. മൂന്നാം മോഡി സർക്കാരിന്റെ ആദ്യ ബജറ്റിലാണ് ബിഹാറിലെ പുരാതന ക്ഷേത്രങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിച്ചിട്ടുള്ളത്. ഗയ, ബോധ് ഗയ ക്ഷേത്രങ്ങൾക്ക് കാശി മോഡൽ വികസനം. ടൂറിസം, യൂണിവേഴ്സിറ്റി വികസനത്തിന്‌ നളന്ദക്ക് സഹായം. 

ഒഡിഷക്കും ക്ഷേത്ര വികസനത്തിന്‌ പ്രത്യേക സഹായം എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങൾ.അതേസമയം, ആദ്യമായി ജോലിക്ക് കയറുന്ന യുവാക്കൾക്ക് ആദ്യത്തെ ഒരു മാസത്തെ ശമ്പളം കേന്ദ്രം നൽകും എന്നിങ്ങനെയുള്ള വിചിത്ര വാഗ്ദാനങ്ങളും ബജറ്റിലുണ്ട്. വിദ്യാർധികൾക്ക് ഇന്റേൺഷിപ് തുക 5000. സംസ്ഥാങ്ങൾക്ക് 50 വർഷത്തെ പലിശ രഹിത വായ്പ. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടി ഇല്ല എന്നിങ്ങനെയുള്ളതാണ് മറ്റ് വാഗ്ദാനങ്ങൾ.

Eng­lish Summary
Bud­get res­o­lu­tion to beau­ti­fy tem­ples in Bihar: Kashi mod­el devel­op­ment for Gaya, Bodh Gaya temples

You may also like this video:

Exit mobile version