Site iconSite icon Janayugom Online

സര്‍ക്കാര്‍ ജീവനക്കാരെ ചേര്‍ത്തു നിര്‍ത്തുന്ന ബജറ്റ് ; ശമ്പള പരിഷ്കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റില്‍ സര്‍ക്കാര്‍ ജിവനക്കാരെചേര്‍ത്തു നിര്‍ത്തിയിരിക്കുന്നു.സർക്കാർ ജീവനക്കാർക്കായി ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു.പന്ത്രണ്ടാം ശമ്പള പരിഷ്കരണമാണ് ഈ ബജറ്റിൽ മന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്. 

മൂന്നു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.അഷ്വേര്‍ഡ് പെൻഷൻ പദ്ധതി ഏപ്രില്‍ മുതല്‍ നടപ്പിലാക്കും. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50% ഉറപ്പാക്കാനും ബജറ്റിൽ പ്രഖ്യാപനം ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി കൂടുതൽ ആനുകൂല്യങ്ങളോടെ ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കും.

സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ ഡിആർ കുടിശിക തീർത്ത് നൽകും, ഒരു ഗഡു ഫെബ്രുവരി ശമ്പളത്തിനൊപ്പം നൽകും. മാർച്ച് മാസത്തെ ശമ്പളത്തിനൊപ്പം ശേഷിക്കുന്ന ഗഡുക്കൾ നൽകും. ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് സ്കീം പുനരുജ്ജീവിപ്പിക്കും.

Exit mobile version