Site iconSite icon Janayugom Online

കോഴിക്കോട് ബീച്ചിൽ പോത്തിന്റെ ആക്രമണം; ആറ് വയസുകാരിക്ക് പരിക്ക്

കോഴിക്കോട് ബീച്ചിൽ പോത്തിന്റെ ആക്രമണത്തിൽ ആറ് വയസുകാരിക്ക് പരിക്ക്. മലപ്പുറം മോങ്ങം സ്വദേശി കൊല്ലടിക യാസർ അറാഫത്തിൻ്റെ മകൾ‌ ഇസ മെഹക്കിനാണ്(6) പരിക്കേറ്റത്. ബീച്ചിലെ ഓപ്പൺ സ്റ്റേജിന് സമീപത്തുവെച്ചായിരുന്നു സംഭവം. സ്ഥലത്ത് മേഞ്ഞ് നടന്നിരുന്ന ഒരു പോത്ത് കടലിൽ കുളിച്ച് കരയിലേക്ക് കയറിയ കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ആക്രമണത്തിൽ ആറ് വയസുകാരിയുടെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റത്. 

Exit mobile version