കാസർകോട്: കനത്ത മഴയില്‍ കാസര്‍കോട് വോർക്കാടി സുങ്കതകട്ടയിൽ കെട്ടിടം തകർന്നുവീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വോർക്കാടി സ്വദേശി സുരേന്ദ്ര പൂജാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്ന് വീണത്. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കെട്ടിടത്തിലെ കടകളും, ഓഫിസുകളും ഒഴിപ്പിച്ചിരുന്നു.
കെട്ടിടത്തിന് താഴെയുള്ള പ്രദേശത്ത് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് കെട്ടിടം അപകടാവസ്ഥയിലായത്.
English Summary: kasargod building collapse video
You may also like this video