Site iconSite icon Janayugom Online

കെട്ടിട സമുച്ചയത്തില്‍ തീപിടിത്തം: രണ്ടുപേര്‍ മരിച്ചു

firefire

കെട്ടിടസമുച്ചയത്തില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മുംബൈയില്‍ കാന്തിവാലിയിലാണ് സംഭവം. 15 നില കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. ഹന്‍സ ഹെരിറ്റേജ് എന്ന ബഹുനില കെട്ടിടത്തിലാണ് തീപടിച്ചത്. ശനിയാഴ്ച രാത്രിയോടെ കെട്ടിടത്തിന്റെ 14-ാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് മറ്റിടങ്ങളിലേക്കും തീ പടര്‍ന്നു. അപകടത്തില്‍ പൊള്ളലേറ്റ രണ്ടുപേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏഴ് അഗ്നിരക്ഷാ സേനാ വാഹനങ്ങള്‍ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ അഹമ്മദ് നഗറിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 11 കോവിഡ് രോഗികള്‍ വെന്തുമരിച്ചിരുന്നു.

Eng­lish Sum­ma­ry: Build­ing fire: Two de-ad

You may like this video also

YouTube video player
Exit mobile version