Site iconSite icon Janayugom Online

കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ കാലാവധി നീട്ടി

building permitbuilding permit

കോവിഡ് വ്യാപനത്തെ തുടർന്ന് പൊതുജീവിതം സാധാരണ നിലയിൽ ആവാത്തതിനാൽ സംസ്ഥാനത്തെ എല്ലാ നിർമ്മാണ പെർമിറ്റുകളുടേയും കാലാവധി ജൂൺ 30 വരെ ദീർഘിപ്പിച്ചു നൽകും.
കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി നൽകിയ നിർമ്മാണ പെർമിറ്റുകളുടെ കാലാവധി 2020 മാർച്ച് 10ന് അവസാനിച്ചിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അത് 2021 ഡിസംബർ 31 വരെ നീട്ടി. തുടര്‍ന്നാണ് 2022 ജൂൺ മാസം വരെ നീട്ടി നല്കാന്‍ തീരുമാനമെടുത്തത്.

Eng­lish Sum­ma­ry: Build­ing per­mits extended

You may like this video also

Exit mobile version