Site iconSite icon Janayugom Online

കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണു; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. പഴയ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകർന്നുവീണത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് സ്ലാബിനടിയിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷിച്ചത്. എന്നാൽ മൂന്ന് തൊഴിലാളികളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കിനാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശി അഷ്റഫ്, ബഷീർ എന്നീ തൊഴിലാളികളാണ് മരിച്ചത്.

Exit mobile version