ഇന്ത്യാ സന്ദര്‍ശനത്തിനിടെ ബുള്‍ഡോസറില്‍ നിന്നുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഫോട്ടോയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബ്രിട്ടീഷ് എംപി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍, ബിജെപി സര്‍ക്കാര്‍ മുസ്‍ലിം കുടുംബങ്ങളുടെ വീടുകളും കടകളുമുള്‍പ്പെടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി തകര്‍ത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബോറിസ് ജോണ്‍സണിന്റെ ബുള്‍ഡോസര്‍ ചിത്രത്തിനെതിരെ ബ്രിട്ടീഷ് എംപി നദിയ വിറ്റേം വിമര്‍ശനമുന്നയിച്ചത്.
മുസ്‍ലിം വിഭാഗങ്ങളുടെ സ്വത്തുവകകള്‍ ലക്ഷ്യമിട്ടുള്ള ആക്രമങ്ങളെക്കുറിച്ച് ബോറിസ് ജോണ്‍സണ്‍ നരേന്ദ്ര മോഡിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നോ എന്നും ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നത് വ്യക്തമാക്കണമെന്നും നദിയ പറഞ്ഞു. മോഡിയുടെ തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ ജോണ്‍സണിന്റെ സന്ദര്‍ശനം സഹായിച്ചുവെന്നത് അംഗീകരിക്കുന്നുണ്ടോയെന്നും നദിയ ചോദ്യമുന്നയിച്ചു.
ഏപ്രില്‍ 21 ന് ബോറിസ് ജോണ്‍സണ്‍ വഡോദരയിലെ ജെസിബി നിര്‍മ്മാണശാല സന്ദര്‍ശിച്ചിരുന്നു. ജഹാംഗിര്‍പുരിയിലെ മുസ്‍ലിം കുടുംബങ്ങളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതിന്റെ അടുത്തദിവസമായിരുന്നു സന്ദര്‍ശനം. നിര്‍മ്മാണശാല സന്ദര്‍ശനവും ബുള്‍ഡോസര്‍ ഫോട്ടോഷൂട്ടും ബിജെപി സര്‍ക്കാരിനുള്ള ബോറിസ് ജോണ്‍സണിന്റെ മൗനപിന്തുണയാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
English Summary: Bulldozer photoshoot: British MP against Boris Johnson
You may also like this video