ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ലോകത്തിലെ മികച്ച ബൗളറാണെന്ന് ഓസ്ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡ്. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഇന്ത്യക്കെതിരായ രണ്ടാം അങ്കത്തിന് മുമ്പായാണ് ഹെഡ് ബുംറയെ പുകഴ്ത്തിയത്.
‘ഇന്ത്യയുടെ മഹത്തായ താരത്തെ നേരിടാന്‍ ഏറെ ബുദ്ധിമുട്ടിയതായി അഭിമാനത്തോടെ പേരക്കുട്ടികളോട് പറയും. ബുംറയ്‌ക്കെതിരായ എന്റെ സമീപകാല അനുഭവങ്ങൾ ഇന്ത്യൻ ബൗളറെ നേരിടാൻ മാനസികമായി തന്നെ സജ്ജമാക്കി’-ഹെഡ് പറഞ്ഞു. ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 295 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. 72 റണ്‍സ് മാത്രം വിട്ടുകൊടുത്ത് എട്ട് വിക്കറ്റുകളാണ് പെര്‍ത്ത് ടെസ്റ്റില്‍ ബുംറ നേടിയത്.