Site icon Janayugom Online

ബൗളിങ് റാങ്കിങ്ങില്‍ ബുംറയ്ക്ക് ഇനി ഒന്നാം സ്ഥാനമില്ല

Bumhra

ഐസിസി ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് തിരിച്ചടി. പുതിയ റാങ്കിങ്ങില്‍ ബുംറയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അ­വസാന മത്സരത്തില്‍ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. ബുംറയെ മറികടന്ന് ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് ഒന്നാം സ്ഥാനത്തെത്തി. 

ബോള്‍ട്ടിന് 704 റേറ്റിങ്ങാണുള്ളത്. ബുംറയുടെ റേറ്റിങ് 703 ആണ്. പാകിസ്ഥാന്റെ ഷഹീന്‍ അഫ്രീദി മൂന്നാമതും ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡ് നാലാമതും നില്‍ക്കുന്നു. ബാറ്റിങ് റാങ്കിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരുന്ന ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്ത് തുടരുമ്പോള്‍ വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി നാലാം സ്ഥാനത്താണ്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ പതിമൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ഹാര്‍ദിക് പാണ്ഡ്യ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Eng­lish Summary:Bumrah lost the first place in the bowl­ing rankings
You may also like this video

Exit mobile version