Site iconSite icon Janayugom Online

മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ മോഷണം; 90 പവവും 1ലക്ഷം രൂപയും കവര്‍ന്നു

തിരുവനന്തപുരം വിഴിഞ്ഞത്ത് മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ മോഷണം. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്‍ ഗിൽബർട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് വന്‍ കവർച്ച നടന്നത്. 90 പവൻ സ്വര്‍ണ്ണവും 1 ലക്ഷം രൂപയുമാണോ മോഷണം പോയി. മോഷണം നടന്ന സമയം വീട്ടില്‍ ആളില്ലായിരുന്നു.

വീടിന്റെ രണ്ടാമത്തെ നിലയിൽ സൂക്ഷിച്ചിരുന്ന 90 പവന്‍ സ്വർണവും താഴത്തെ നിലയിലെ മുറിയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും  ആണ് മോഷണം. സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് കുറച്ച് ദിവസമായി വീട്ടുകാർ രാത്രി ഉറങ്ങാൻ പോകുന്നത്. ഇത് കൃത്യമായിട്ട് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയെന്നാണ് വീട്ടുകാർ പറയുന്നത്. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Exit mobile version