പ്രതിശ്രുതവധുവിന് വിലകൂടിയ സമ്മാനങ്ങൾ വാങ്ങാനും വിവാഹശേഷം ആഡംബരപൂർണ്ണമായ ജീവിതം നയിക്കാനുമായി യുവാവ് വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തി യുവാവ്. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഛൗള മേഖലയിലാണ് സംഭവം. ബുരാരി സ്വദേശിയായ അശുതോഷ് യാദവ് എന്ന 22 കാരനാണ് ഭാവിഭാര്യയ്ക്ക് വിലകൂടി സമ്മാനങ്ങള്‍ വാങ്ങാനായി മോഷണം നടത്തിയത്. പ്രിന്റിംഗ് പ്രസിൽ ജോലിചെയ്തുവരികയായിരുന്നു അശുതോഷ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചാവ്‌ല മേഖലയിൽ നടന്ന മോഷണങ്ങളെക്കുറിച്ച് അന്വേഷിച്ചുവരികയായിരുന്നു പൊലീസ്. ഇതെല്ലാം ഒരാളാണ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് തന്റെ വിവാഹനിശ്ചയം കഴിഞ്ഞതെന്നും തുടര്‍ന്ന് ചെലവുകൾ വർധിച്ചെന്നും യാദവ് പോലീസിനോട് പറഞ്ഞു. പിന്നാലെ എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനായി പ്രദേശത്തെ പൂട്ടിക്കിടക്കുന്ന വീടുകൾ മോഷ്ടിക്കാൻ പദ്ധതിയിട്ടുവെന്നും അശുതോഷ് പൊലീസിനോട് പറഞ്ഞു.
ഇയാളെ അറസ്റ്റ് ചെയ്തതായും ഇയാളുടെ പക്കൽ നിന്ന് 1.27 ലക്ഷം രൂപയും രണ്ട് സ്വർണ്ണ ചെയിനുകളും മൂന്ന് സ്വർണ്ണ മോതിരങ്ങളും ഒരു വെള്ളി ചെയിൻ, മറ്റ് ആഭരണങ്ങൾ, ഒരു മൊബൈൽ ഫോൺ, വീട് തകർക്കാനുള്ള ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
English Summary: burgled houses to buy expensive gifts for the bride; A 22-year-old man was arrested
You may also like this video

